ശ്രീ​ചി​ത്ര പൂ​വ​ർ​ഹോ​മി​ൽ പീ​ഡ​നം: ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Saturday, October 16, 2021 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര പൂ​വ​ർ​ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജീ​വ​ന​ക്കാ​ര​നെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം സ്വ​ദേ​ശി രാ​ജ​ൻ (52)നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പൂ​വ​ർ​ഹോ​മി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.