ക്ഷേ​ത്ര മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Saturday, October 16, 2021 11:04 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തെ​രു​വ് മു​ത്തു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ​ണ​വും വി​ള​ക്കു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം ക​ല്ലു​രു​ട്ടി​വി​ളാ​കം വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (61) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക്ഷേ​ത്ര​ത്തി​ൽ നി​ന്നും 1500 രൂ​പ​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന നി​ല​വി​ള​ക്കു​ക​ളും മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി, എ​സ്ഐ രാ​ജ​ൻ, എ​എ​സ്ഐ അ​ജി​കു​മാ​ർ, സി​പി​ഒ ഷൈ​ൻ എ​ന്നി​വ​ര​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.