വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ ന​വോ​ഥാ​ന വാ​രാ​ച​ര​ണം
Saturday, October 16, 2021 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ക്കം മൗ​ല​വി​യു​ടെ തൊ​ണ്ണൂ​റാം ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ന​വോ​ഥാ​ന വാ​രാ​ച​ണ​ത്തി​ന്‍റെ​യും സ്വ​ദേ​ശാ​ഭി​മാ​നി വെ​ബ് പോ​ർ​ട്ട​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 25ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കും.
തേ​ക്കും​മൂ​ട് വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ഡോ.​ജെ. പ്ര​ഭാ​ഷ്, പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ, ഡോ.​ജി.​പി. കൃ​ഷ്ണ​മോ​ഹ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ്ര​ഫ. വി.​കെ. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എ.​സു​ഹൈ​ർ, ഡോ.​എ. ജ​മീ​ല ബീ​ഗം, ഡോ. ​കാ​യം​കു​ളം യൂ​നു​സ്, വി​ശ്വ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ ഡോ.​ജെ. പ്ര​ഭാ​ഷ് (ഭാ​വി ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യം), ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ (മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ചോ​ർ​ന്നു പോ​കു​ന്ന നൈ​തി​ക), റ​വ. ഡോ.​വ​ത്സ​ൻ ത​ന്പു (ഇ​ന്ത്യ​യു​ടെ മ​തേ​ത​ര പാ​ര​ന്പ​ര്യം), പ്ര​ഫ. വി.​കെ. ദാ​മോ​ദ​ര​ൻ (കാ​ലോ​ചി​ത വി​ഭ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത), ശാ​ര​ദ കൃ​ഷ്ണ​ൻ (ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ സ്ത്രീ) ​എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
31 നു ​ന​ട​ത്തു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ വ​ക്കം മൗ​ല​വി​യു​ടെ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.