നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ ഏ​ഴു വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു
Saturday, October 16, 2021 11:03 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തോ​രാ​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ ഏ​ഴു വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. കോ​ട്ടു​കാ​ല്‍, വെ​ള്ള​റ​ട, പ​ള്ളി​ച്ച​ല്‍ വി​ല്ലേ​ജു​ക​ളി​ല്‍​പ്പെ​ട്ട വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്.
അ​തി​യ​ന്നൂ​ര്‍ കൃ​ഷി ഭ​വ​ന്‍ പ​രി​ധി​യി​ലെ വെ​ണ്‍​പ​ക​ല്‍, ഊ​രൂ​ട്ടു​കാ​ല ഏ​ല​ക​ളി​ല്‍ വെ​ള്ളം ക​യ​റി. മി​ക്ക​യി​ട​ത്തും വാ​ഴ​കൃ​ഷി​യെ​യാ​ണ് പെ​രു​മ​ഴ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​ത്.
മാ​ന്പ​ഴ​ക്ക​ര ഏ​ലാ​യി​ല്‍ അ​ഞ്ഞൂ​റോ​ളം വാ​ഴ​ക​ള്‍ ന​ശി​ച്ചു. ആ​റാ​ലും​മൂ​ട് അ​തി​യ​ന്നൂ​രി​ല്‍ വീ​ടി​നു മു​ക​ളി​ല്‍ മ​രം നി​ലം​പ​തി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ മു​ഴു​വ​ന്‍ സ​മ​യ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.