മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, October 16, 2021 11:03 PM IST
വെ​ള്ള​റ​ട: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത​നാ​ശം. ക​ത്തി​പ്പാ​റ റ​സ​ല്‍ ഏ​ബ്ര​ഹാം ,വ​ത്സ​ല എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പാ​ലി​യോ​ട് നു​ള്ളി​പ്പാ​റ അ​ജി​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി. പ​ന്നി​മ​ല ഇ​ബ​നീ​സ​ര്‍ പെ​ന്ത​ക്കോ​സ്ത് ച​ര്‍​ച്ചി​ല്‍ വെ​ള്ളം ക​യ​റി.
വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ര​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി.​പാ​റ​ശാ​ല​യി​ല്‍ നി​ന്നു​എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.​
നി​ര്‍​മാ​ണം തു​ട​രു​ന്ന മ​ല​യോ​ര ഹൈ​വേ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ല്‍​ന​ട പോ​ലും സാ​ദ്ധ്യ​മ​ല്ലാ​താ​യി. വെ​ള്ള​റ​ട ,തേ​ക്കു​പാ​റ ,അ​മ്പൂ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി.

.