കോ​ട്ടൂ​ർ കു​മ്പി​ൾ​മൂ​ട് തോ​ട് ക​ര​ക​വി​ഞ്ഞു
Saturday, October 16, 2021 11:02 PM IST
കാ​ട്ടാ​ക്ക​ട : വ​ന​ത്തി​ൽ ക​ന​ത്ത​മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്ന് കോ​ട്ടൂ​ർ കു​മ്പി​ൽ​മൂ​ട് തോ​ട് ക​ര​ക​വി​ഞ്ഞു.
വാ​ഴ​പ്പ​ള്ളി, ച​പ്പാ​ത്ത്,കു​രു​ന്ത​ര​ക്കോ​ണം, പ​ച്ച​ക്കാ​ട്, വ​ഞ്ചി​ക്കു​ഴി, നി​ല​മ, പ​രു​ത്തി​പ്പ​ള്ളി, കാ​ര്യോ​ട്, പ​റ​ണ്ടോ​ട്, ആ​ര്യ​നാ​ട്, കൊ​ക്കോ​ട്ടേ​ല, ഈ​ഞ്ച​പ്പു​രി, കോ​ട്ട​യ്ക്ക​കം എ​ന്നി​വി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ട​യി​ലാ​യി.
മ​ഴ​യ​ത്ത് പ​ല​വീ​ടു​ക​ൾ​ക്കും ഭാ​ഗി​ക​മാ​യ നാ​ശം സം​ഭ​വി​ച്ചു. വ​ന​ത്തി​ലെ മു​ല്ല​യാ​ർ, കാ​ര​യാ​ർ, ക​ല്ലാ​ർ, മ​ണി​യ​ങ്ക​ത്തോ​ട്, മു​ന്നാ​റ്റി​ൻ​മു​ക്ക്തോ​ട് എ​ന്നി​വ നി​റ​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്.​
ഈ തോ​ട്ടി​ലെ വെ​ള്ളം എ​ത്തി​ച്ചേ​രു​ന്ന​ത് കു​മ്പി​ൾ​മൂ​ട് തോ​ട്ടി​ലാ​ണ്. ഇ​തോ​ടെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​യ്ക്കു​ള്ള പാ​ത​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വെ​ള്ളം ഉ​യ​ർ​ന്ന​തി​നാ​ൽ ഉൗ​രു​ക​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.