മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Sunday, September 26, 2021 12:43 AM IST
നേ​മം : പ്രാ​വ​ച്ച​മ്പ​ല​ത്ത് ക​ട​ക​ൾ​ക്കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്രാ​വ​ച്ച​മ്പ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നി​ൽ സ്റ്റോ​ർ, ടെ​ക്നോ ഗാ​ല​ക്സി എ​ന്ന മൊ​ബൈ​ൽ ഷോ​പ്പി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ജ​സീം (24) ആ​ണ് പി​ടി​യി​ലാ​യ​ത്.
അ​റ​സ്റ്റി​ലാ​യ ജ​സീം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ത്താ​ണ്ഡം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്രാ​വ​ച്ച​മ്പ​ല​ത്തെ മോ​ഷ​ണ വി​വ​രം പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത്. പ്രാ​വ​ച​മ്പ​ല​ത്ത് ന​ട​ന്ന മോ​ഷ​ണ​ത്തി​നി​ടെ ക​ട​ക​ളി​ലേ​യും സ​മീ​പ​ത്തേ​യും സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. നേ​മം എ​സ്എ​ച്ച്ഒ രാ​ഗീ​ഷ് കു​മാ​റും, എ​സ്ഐ പ്ര​സാ​ദ്, സി​പി​ഒ ശ്രീ​കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.ടെ​ക്നോ ഗാ​ല​ക്സി എ​ന്ന മൊ​ബൈ​ൽ ക​ട​യു​ടെ വാ​തി​ൽ പൊ​ളി​ച്ച് ക​യ​റി​യെ​ങ്കി​ലും ക​ട​യു​ടെ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന ഷ​ട്ട​റി​ന്‍റെ പൂ​ട്ട് പൊ​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഗ്രാ​മീ​ൺ ബാ​ങ്കി​ന് സ​മീ​പ​ത്തെ അ​നി​ൽ സ്റ്റോ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.