ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Friday, September 24, 2021 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​യാ​ളെ കി​ളി​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ക​ര​മ​ന സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ന്സ​മീ​പം എ​സ്എം മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ജ​ലീ​ലി​നെ (40) മ​ർ​ദി​ച്ച വെ​ള്ള​ല്ലൂ​ർ ശി​വ​ൻ​മു​ക്ക് മാ​ഹീ​ൻ മ​ൻ​സി​ലി​ൽ ഫ​സി​ലു​ദീ​ൻ (67)ആ​ണ് പി​ടി​യി​ലാ​യ​ത്.
​ക​ഴി​ഞ്ഞ 16ന് ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വി​ളി​ച്ച​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് സു​ഖ​മി​ല്ലാ​തെ വീ​ട്ടി​ൽ കി​ട​പ്പാ​യി​രു​ന്ന പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി ആം​ബു​ല​ൻ​സു​മാ​യി മു​ഹ​മ്മ​ദ് ജ​ലീ​ൽ ശി​വ​ൻ​മു​ക്കി​ലു​ള്ള വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഫ​സി​ലു​ദീ​നെ ജ​ലീ​ൽ കേ​ശ​വ​പു​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫ​സി​ലു​ദീ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യം നി​ര​സി​ച്ച ജ​ലീ​ൽ ഫ​സി​ലു​ദീ​നെ വീ​ട്ടി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ ഫ​സി​ലു​ദീ​ൻ ജ​ലീ​ലി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.