മ​ന്ത്രി വീണാ ജോർജ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം ന​ടത്തി
Friday, September 24, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റെ​ന്‍റി​ന്‍റെ സ്റ്റോ​ക്ക​റി​യാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കാ​ത്ത് ലാ​ബി​ല്‍ മ​ന്ത്രി വീ​ണാ ജോ​ർ​ജ് മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കാ​ത്ത് ലാ​ബി​ല്‍ അ​ടി​യ​ന്ത​ര കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ട​ങ്ങി​യെ​ന്ന വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി​യു​ടെ മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ ഐ​സി​യു സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ സ്റ്റെ​ന്‍റി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ്രി​ന്‍​സി​പ്പ​ലി​ൽ നി​ന്നും സൂ​പ്ര​ണ്ടി​ല്‍ നി​ന്നും മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം .

ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ന്ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി സ്റ്റെ​ന്‍റി​ന്‍റെ സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​ത്. കാ​ത്ത് ലാ​ബ് പ്രൊ​സീ​ജി​യ​റി​നാ​വ​ശ്യ​മാ​യ സ്റ്റെ​ന്‍റു​ക​ളും ഗൈ​ഡ് വ​യ​റും ബ​ലൂ​ണും അ​വ​ശ്യ​ത്തി​നു​ണ്ടെ​ന്നും ഒ​രു​മാ​സ​ത്തി​ല​ധി​കം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്റ്റെ​ന്‍റു​ക​ള്‍ സ്റ്റോ​ക്കു​ണ്ടെ​ന്നും മ​ന്ത്രി ഉ​റ​പ്പു​വ​രു​ത്തി. ഗൈ​ഡ് വ​യ​റി​ന്‍റെ കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, ടെ​ക്നീ​ഷ്യ​ന്‍​മാ​ര്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​മാ​യും മ​ന്ത്രി സം​സാ​രി​ച്ചു.

ഇ​വ​യു​ടെ വി​ത​ര​ണം മു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

മ​ന്ത്രി​യോ​ടൊ​പ്പം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു​വും ഉ​ണ്ടാ​യി​രു​ന്നു.