ഡെ​ന്‍റ​ൽ കോ​ള​ജ്: ഐ​പി ബ്ലോ​ക്ക് നി​ർ​മാ​ണം നി​ല​ച്ചി​ട്ട് അ​ഞ്ചു വ​ർ​ഷം
Friday, September 24, 2021 11:38 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ഡെന്‍റ​ൽ കോ​ള​ജി​ൽ കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കാ​യി (ഐ​പി​വി​ഭാ​ഗം) നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണം നി​ല​ച്ചി​ട്ട് അ​ഞ്ചു വ​ർ​ഷം. 2014ൽ ​ഏ​ഴു കോ​ടി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​ഴു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലു​നി​ല മാ​ത്ര​മാ​ണ് ഭാ​ഗി​ക​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
തു​ട​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് എ​ന്ന നി​ല​യി​ൽ അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ങ്കി​ലും ടെ​ൻ​ഡ​ർ ന​ട​പ​ടി​പോ​ലും പൂ​ർ​ത്തി​ക​രി​ച്ചി​ട്ടി​ല്ല.
ഐ​പി കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി എ​ങ്ങു​മെ​ത്താ​ത്ത​തി​നാ​ൽ നി​ര​വ​ധി രോ​ഗി​ക​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ചു വ​രു​ന്ന​ത്. ഡെന്‍റ​ൽ കോ​ള​ജി​ന് വേ​ണ്ടി​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു മു​ൻ കൗ​ൺ​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​റും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ജീ​വും ആ​വ​ശ്യ​പ്പെ​ട്ടു. നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.