എ​ച്ച്ഡി​എ​സ് ലാ​ബ് ; പ​രി​ശോ​ധി​ച്ച​ശേ​ഷം വി​ശ​ദീ​ക​ര​ണ​മെ​ന്നു സൂ​പ്ര​ണ്ട്
Friday, September 24, 2021 11:38 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: എ​ച്ച്ഡി​എ​സ് ലാ​ബി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ശേ​ഷം വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​നി​സാ​റു​ദീ​ൻ . ലാ​ബി​ലെ വി​വി​ധ മെ​ഷീ​നു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന റീ ​ഏ​ജ​ൻ​റു​ക​ൾ വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ലാ​ണ് അ​ഴി​മ​തി​യാ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ലാ​ബി​ലേ​ക്ക് ടെ​ൻ​ഡ​ർ വി​ളി​ച്ചു വാ​ങ്ങി​യ മെ​ഷീ​നു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന റീ ​ഏ​ജ​ന്‍റു​ക​ൾ​ക്ക് വി​ല കു​റ​വാ​ണ്. അ​തേ​സ​മ​യം മ​റ്റു​ള്ള​വ​യ്ക്ക് വി​ല കൂ​ടു​ത​ലും. ചി​ല​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ഇ​പ്ര​കാ​രം ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ മെ​ഷീ​ൻ വാ​ങ്ങു​ക​യും ഇ​തി​ൽ വി​ല​കൂ​ടി​യ റീ ​ഏ​ജ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ഷ്ടം വ​രു​ത്തി​യെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.