പൊ​തു​മ​രാ​മ​ത്ത് പ​ണി​ക​ളി​ല്‍ കാ​വ​ല്‍​ക്കാ​ര​നെ​പ്പോ​ലെ ഇ​ട​പെ​ടാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണം: പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
Friday, September 24, 2021 11:36 PM IST
ആ​റ്റി​ങ്ങ​ല്‍: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കാ​വ​ല്‍​ക്കാ​ര​നെ​പ്പോ​ലെ ഇ​ട​പെ​ടാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്.​ചി​റ​യി​ന്‍​കീ​ഴ് മ​ണ്ഡ​ല​ത്തി​ല്‍ ന​വീ​ക​രി​ച്ച റോ​ഡു​ക​ളും വെ​ട്ടി​ക്ക​ല്‍ പാ​ല​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പി​ഡ​ബ്ല്യു​ഡി ഫോ​ര്‍ യു ​എ​ന്ന ആ​പ്പി​ലൂ​ടെ ഈ ​മാ​സം ഏ​ഴു​വ​രെ 12,000 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചത്. അ​വ​യി​ല്‍ 1936 പ​രാ​തി​ക​ള്‍ മാ​ത്ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്. മ​റ്റു​ള്ള​വ മ​റ്റു​വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ്. പ​രാ​തി​ക​ളെ മൂ​ന്ന​ായി ത​രം​തി​രി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ തു​ട​ങ്ങി​യ​താ​യും ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു.
വി.​ശ​ശി എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഷൈ​ല​ജ ബീ​ഗം, ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ജ​യ​ശ്രീ, മു​ദാ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ച​ന്ദ്ര​ബാ​ബു, അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ലൈ​ജു, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​മ​നോ​ന്മ​ണി, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സു​മ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം കെ.​വേ​ണു​ഗോ​പാ​ല​ന്‍​നാ​യ​ര്‍, എ​സ്.​ലെ​നി​ന്‍, ടി.​ടൈ​റ്റ​സ്, ആ​ര്‍.​ജ്യോ​തി​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
വെ​ട്ടി​ക്ക​ല്‍​പാ​ല​വും റോ​ഡും മു​ദാ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​എ​ച്ച്എ​സ്-​ക​ള​മ​ച്ച​ല്‍, ഇ​ള​മ്പ​ത്ത​ടം-​പാ​റ​യ​ടി-​അ​യി​ലം, അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​വ​ഴി​കം-​അ​ഞ്ചു​തെ​ങ്ങ്-​മു​ത​ല​പ്പൊ​ഴി, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റി​ങ്ങ​ല്‍-​പി​ടി​പി, ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ഹ്‌​റു​ജം​ഗ്ഷ​ന്‍-​ചാ​ന്നാ​ങ്ക​ര, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം​മൈ​ല്‍-​വേ​ങ്ങോ​ട്-​സാ​യി​ഗ്രാ​മം-​മ​ങ്കാ​ട്ടു​മൂ​ല എ​ന്നീ​റോ​ഡു​ക​ളാ​ണ് ആ​ധു​നി​ക രീ​തി​യി​ല്‍ പു​ന​ര്‍​നി​ര്‍​മി​ച്ച​ത്.