മോ​ഷ​ണ​ശ്ര​മം: പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Friday, September 24, 2021 11:36 PM IST
ക​ട​യ്ക്കാ​വൂ​ർ: പ​ട്ടാ​പ​ക​ൽ ക​ട​യി​ൽ ക​യ​റി മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ പ്പി​ച്ചു.
ചെ​മ്മ​രു​തി മു​ട്ട​പ്പ​ലം വി​ല്ലി​ക്ക​ട​വ് വാ​ഴ​വി​ള വീ​ട്ടി​ൽ ഷി​നോ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബൈ​ക്കി​ലെ​ത്തി ക​വ​ല​യൂ​ർ ജം​ഗ്ഷ​നി​ലു​ള്ള ടെ​ക്സ്റ്റൈ​ൽ​സി​ൽ ക​യ​റി യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു വ​ച്ചു പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​
ക​ട​യ്ക്കാ​വൂ​ർ ഐ​എ​സ്എ​ച്ച് ഒ ​അ​ജേ​ഷ്, എ​സ്ഐ ദീ​പു, എ​എ​സ്ഐ ശ്രീ​കു​മാ​ർ, എ​സ്‌​സി​പി​ഒ നാ​ഷ്, ജോ​തി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.