മൊ​ബൈ​ൽ ഫോൺ ക​ട കു​ത്തിത്തുറ​ന്ന് മോ​ഷ​ണം
Thursday, September 23, 2021 11:43 PM IST
പോ​ത്ത​ൻ​കോ​ട്: ജം​ഗ്‌​ഷ​നു സ​മീ​പ​ത്തെ മൊ​ബൈ​ൽ ഫോൺ ക​ട കു​ത്തി തു​റ​ന്ന് ഫോ​ണു​ക​ളും അനുബന്ധ സാ​മ​ഗ്രി​ക​ളും പ​ണ​വും മോ​ഷ്ടി​ച്ചു. അ​ൻ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബി കെ​യ​ർ എ​ന്ന ക​ട​യി​ലാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ലെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
പാ​റ​ശാ​ല: നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് റേ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണ​റ​വി​ള ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ണ​റ​വി​ള ആ​ലും​കു​ഴി റോ​ഡ​രി​കി​ല്‍ മ​ദ്യ​വി​ല്പ​ന ന​ട​ത്ത​വേ കോ​ട്ടു​കാ​ല്‍ വി​ല്ലേ​ജി​ല്‍ കോ​ട്ടു​കാ​ല്‍ ദേ​ശ​ത്ത് ആ​ലു​നി​ന്ന​കു​ഴി കി​ഴ​ക്ക​രി​ക് പു​ത്ത​ന്‍ വീ​ട്ടി​ല്‍ മ​നോ​ഹ​ര​(52) നെ ​അ​റ​സ്റ്റ് ചെ​യ്തു.​ പ്ര​തി​യി​ല്‍ നി​ന്നും പ​തി​മൂ​ന്ന​ര ലി​റ്റ​ര്‍ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ഇ​ര​ട്ടി വി​ല​യ്ക്കാ​ണ് പ്ര​തി മ​ദ്യം വി​റ്റി​രു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജി​ത്കു​മാ​ര്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നൂ​ജു, ടോ​ണി, ഹ​ര്‍​ഷ​കു​മാ​ര്‍, സ്റ്റീ​ഫ​ന്‍,സ​തീ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.