പൊ​ട്ടി​യ പൈ​പ്പി​ന്‍റെ പ​ണി തീ​ർ​ത്തി​ല്ല; കു​ടിവെ​ള്ളം ​മു​ട്ടി​ച്ചു വാ​ട്ട​ർ അ​ഥോ​റി​റ്റി
Thursday, September 23, 2021 11:43 PM IST
പാ​റ​ശാ​ല: പൊ​ട്ടി​യ പൈ​പ്പി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു ജ​ല വി​ത​ര​ണം ന​ട​ത്തേ​ണ്ട​തി​നു പ​ക​രം പൈ​പ്പ് അ​ട​ച്ചു ജ​ന​ങ്ങ​ളു​ടെ വെ​ള്ളം​കു​ടി മു​ട്ടി​ച്ചു പാ​റ​ശാ​ല വാ​ട്ട​ർ അ​ഥോ​റി​റ്റി. മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ,പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലെ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി​യ​ത്. വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ പ​രാ​തി​യു​മാ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ ഓ​ഫീ​സി​ൽ ജ​ന​ങ്ങ​ൾ ക​യ​റി ഇ​റ​ങ്ങി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

വ​ണ്ടി​ച്ചി​റ പ​ദ്ധ​തി​യി​ൽ നി​ന്നു​മാ​ണ് പാ​റ​ശാ​ല മേ​ഖ​ല​യി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. അ​തി​ന്‍റെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ വീ​ടു​ക​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം നി​ല​ക്കു​ക​യും വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യും ചെ​യ്തു.​പൈ​പ്പി​ന്‍റെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തു ജ​ല​വി​ത​ര​ണം ന​ട​ത്തേ​ണ്ട​തി​നു പ​ക​രം പ്ര​ധാ​ന പൈ​പ്പ് അ​ട​ച്ചു റോ​ഡി​ലെ വെ​ള്ളം ഒ​ഴു​ക്ക് ത​ട​യു​ക​യാ​ണ് അ​ഥോ​റി​റ്റി ചെ​യ്ത​ത്.

എ​ന്നാ​ൽ വ​ണ്ടി​ച്ചി​റ പ​ദ്ധ​തി​യി​ൽ ഇ​ന്ന​ലെ ജോ​ലി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൾ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ന്ന​ലെ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും ഇ​ന്ന് പ​ണി പൂ​ർ​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കു​ടി​വെ​ള്ള​ക്ഷാ​മം
പ​രി​ഹ​രി​ക്ക​ണം

നെ​ടു​മ​ങ്ങാ​ട്: സി​പി​എം നെ​ട്ട ബ്രാ​ഞ്ച് സ​മ്മേ​ള​നം നെ​ട്ട പൊ​ന്ന​റ ന​ഗ​ർ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ. മ​ധു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി.

അ​ധ്യാ​പ​ക​വൃ​ത്തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച എ. ​കൈ​ലാ​സ്, മു​തി​ർ​ന്ന അം​ഗം ശ​ശി​ധ​ര​ൻ പി​ള്ള, അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ അ​ഭി​ജി​ത്തി​ന്‍റെ പി​താ​വ് ശ​ശി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബി. ​അ​നീ​ഷ് ച​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്. എ​സ്. ബി​ജു, ബി. ​സ​തീ​ശ​ൻ, കെ. ​ആ​ർ. ര​ഞ്ജി​ത്, ബി. ​സു​രേ​ന്ദ്ര​ൻ, എ​സ്. സി​ന്ധു, കെ. ​എ​സ്. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ബി. ​അ​നീ​ഷ് ച​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു.