പ്രേം ​ന​സീ​റി​നും ഭ​ര​ത് ഗോ​പി​ക്കും ഓ​ർ​മ​വൃ​ക്ഷം ന​ട്ട് സു​രേ​ഷ് ഗോ​പി
Thursday, September 23, 2021 11:43 PM IST
ചി​റ​യി​ൻ​കീ​ഴ്: കു​മാ​ര​നാ​ശാ​ൻ, പ്രേം ​ന​സീ​ർ, ഭ​ര​ത് ഗോ​പി, ന​ടാ​കാ​ചാ​ര്യ​ൻ ജി.​ശ​ങ്ക​ര​പ്പി​ള്ള തു​ട​ങ്ങി​യ പ​തി​നേ​ഴി​ൽ​പ്പ​രം ലോ​ക പ്ര​ശ​സ്താ​രാ​യ അ​ത്യ​പൂ​ർ​വ പ്ര​തി​തി​ഭ​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ ക​ലാ​ഗ്രാ​മ​മാ​യ ചി​റ​യി​ൻ കീ​ഴി​ൽ ക​ല്പ​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടും വി​ത​ര​ണം ചെ​യ്തും ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. കേ​ന്ദ്ര നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് അം​ഗ​മാ​യ അ​ദ്ദേ​ഹം ഒ​രു കോ​ടി തെ​ങ്ങി​ൻ​തൈ പ​ദ്ധ​തി പ്ര​കാ​രം ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.
നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേംന​സീ​റി​ന്‍റെ വീ​ട്ടി​ലും, മ​ഹാ​ന​ട​ൻ ഭ​ര​ത് ഗോ​പി​യു​ടെ വീ​ട്ടി​ലും എ​ത്തി ക​ല്പ​വൃ​ക്ഷം ന​ട്ടു. പ്രേം ​ന​സീ​റി​ന്‍റെ​ ബ​ന്ധു​ക്ക​ളും ഭ​ര​ത് ഗോ​പി​യു​ടെ സ​ഹോ​ദ​ര​നും മ​ക്ക​ളും എം​പി​യെ സ്വീ​ക​രി​ക്കാനെത്തി. തെ​ങ്ങി​ൻ തൈ ​ന​ടു​ന്ന​തി​ലും പ​ങ്കെ​ടു​ത്തു.
ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​ർ സ​തീ​ഷ് ,സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി, മു​തി​ർ​ന്ന നേ​താ​വ് വി​ജ​യ​ൻ തോ​മ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം എ​ത്തി​യ സു​രേ​ഷ് ഗോ​പി​യെ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി ജി. ​ശാ​ർ​ക്ക​ര ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.
മ​ണ്ഡ​ത്തി​ലെ കാ​യി​ക്ക​ര​യി​ൽ ജ​നി​ച്ച ക​വി​ത്ര​യ​ങ്ങ​ളി​ൽ പ്ര​ശ​സ്ത​നാ​യ കു​മാ​ര​നാ​ശാ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി കാ​യി​ക്ക​ര ,തോ​ന്ന​യ്ക​ൽ ആ​ശാ​ൻ സ്മാ​ര​ക​ങ്ങ​ളി​ൽ ന​ടു​ന്ന​തി​നാ​യി ക​ല്പ​വൃ​ക്ഷ​ങ്ങ​ൾ കൈ​മാ​റി, ശാ​ർ​ക്ക​ര ക്ഷേ​ത്ര മൈ​താ​നി​യി​ൽ കാ​ളി​യൂ​ട്ട് ക​ലാ​കാ​ര​നും ക​ള​മെ​ഴു​ത്തും​പാ​ട്ട് ആ​ചാ​ര്യ​നുമായ പൊ​ന്ന​റ കൊ​ച്ചു നാ​രാ​യ​ണ​പി​ള്ള, നാ​ട​കാ​ചാ​ര്യ​ൻ ജി.​ശ​ങ്ക​ര​പ്പി​ള്ള, ച​ല​ച്ചി​ത്ര ന​ട​ൻ ജി.​കെ പി​ള്ള, ഗാ​ന​ ര​ച​യി​താ​വ് ചിറ​യി​ൻ​കീ​ഴ് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ, നി​ർ​മാ​താ​വ് ശോ​ഭ​നാ പ​ര​മേ​ശ്വ​ര​ൻ, ച​ലി​ച്ചി​ത്ര പി​ന്ന​ണി​ ​ഗാ​യ​ക​ൻ ബ്ര​ഹ്മാ​ന​ന്ദ​ൻ, വേ​ലു​ത്ത​മ്പി ദ​ള​വ​യ്ക്ക് മു​ൻ​പ് ദ​ള​വ ആ​യി​രു​ന്ന അ​യ്യ​പ്പ​ൻ ചെ​മ്പ​ക​രാ​മ​ൻ, വോ​ളി​ബോ​ൾ ദേ​ശീ​യ കോ​ച്ചും ചാ​മ്പ്യ​നു​മാ​യ ഹ​രി​ലാ​ൽ, ജ​സ്റ്റീ​സ് ശ്രീ​ദേ​വി, ആ​ർ​ട്ടി​സ്റ്റ് ചി​റ​യി​ൻ​കീ​ഴ് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ക​ലാ​മ​ണ്ഡ​ലം മു​ദാ​ക്ക​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ, തോ​ന്ന​യ്ക​ൽ വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ പേ​രി​ലും അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ചി​ലി​ലേ​ക്കും, മ​ഹാ​ത്മാ അ​യ്യ​ൻ​കാ​ളി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ന​ടു​ന്ന​തി​നു​മു​ള്ള ക​ൽ​പ്പ​വൃ​ക്ഷ​ങ്ങ​ളാ​ണ് എം​പി വി​ത​ര​ണം ചെ​യ്ത​ത്.
മ​ൺ​മ​റ​ഞ്ഞ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ പേ​രി​ൽ ഓ​ർ​മ വ്യ​ക്ഷ​ങ്ങ​ളാ​യും, ജീ​വി​ച്ചി​രി​ക്കു​ന്ന പ്ര​തി​ഭ​ക​ളു​ടെ പേ​രി​ൽ ആ​ദ​ര​വി​ന്‍റെ പ്ര​തീ​ക​ങ്ങ​ളാ​യി​ട്ടു​മാ​ണ് ക​ല്പ​വൃ​ക്ഷ​ങ്ങ​ൾ ന​ൽ​കി​യ​ത്.
സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി തെ​ങ്ങി​ൻ​തൈ ന​ട്ടു
കാ​ട്ടാ​ക്ക​ട: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ പേ​രി​ൽ അ​വ​രു​ടെ ത​ന്നെ സ്ഥാ​പ​ന​മാ​യ മ​ല​യി​ൻ​കീ​ഴ് ത​ച്ചോ​ട്ടു​കാ​വ് അ​ഭ​യ ഗ്രാ​മ​ത്തി​ൽ അ​വ​രു​ടെ നാ​മ​ത്തി​ൽ തെ​ങ്ങി​ൻ​തൈ ന​ട്ടു. കേ​ര​സം​ര​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് അം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി എം​പി​യാ​ണ് ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി ടീ​ച്ച​റു​ടെ സ്മാ​ര​ണാ​ർ​ഥം കേ​ര​വൃ​ക്ഷ​ത്തൈ ന​ട്ട​ത്.
റി​ട്ട. ജി​ല്ലാ ജ​ഡ്ജ് ഗോ​പ​കു​മാ​ർ, 2014 ൽ ​ഇ​ൻ​ഡ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ഴ്‌​സി​നു​ള്ള ഫ്‌​ലോ​റ​ൻ​സ് നൈ​റ്റിം​ഗ്‌ ഗേ​ൽ പു​ര​സ്‌​കാ​രം ല​ഭി​ച്ച ശ​ർ​മി​ള സി​സ്റ്റ​ർ, 2014 ൽ ​മി​ക​ച്ച ന​ഴ്‌​സി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച ര​മാ​ദേ​വി, 2013 ൽ ​മി​ക​ച്ച അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ സു​ജ എ​ന്നി​വ​ർ​ക്ക് കേ​ര​വൃ​ക്ഷ​ത്തൈ ന​ൽ​കി ആ​ദ​രി​ച്ചു.