നോ​ക്കു​കൂ​ലി ന​ൽ​കി​യി​ല്ല; ക​രാ​റു​കാ​ര​ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്രൂ​ര മ​ർ​ദ​നം
Thursday, September 23, 2021 11:43 PM IST
പോ​ത്ത​ൻ​കോ​ട് : നോ​ക്കു​കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ക​രാ​റു​കാ​ര​ന് ക്രൂ​ര മ​ർ​ദ​നം. അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. നെ​ടു​വേ​ലി ത​ട​ത്ത​രി​ക​ത്തു വീ​ട് ക​ടു​വാ​ക്കു​ഴി​യി​ൽ തു​ള​സീ​ധ​ര​ൻ നാ​യ​ർ (55), ക​ടു​വാ​ക്കു​ഴി വി.​ജി ഭ​വ​ൻ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (55), ക​ടു​വാ​ക്കു​ഴി വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ (54), ക​ടു​വാ​ക്കു​ഴി ന​ന്ദ​ന​ത്തി​ൽ ജ​യ​കു​മാ​ർ (50), ക​ടു​വാ​ക്കു​ഴി താ​ന്നി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ(45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വ് ക​ടു​വാ​ക്കു​ഴി​യി​ലാ​ണ് വീ​ട് നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ മ​ണി​ക​ണ്ഠ​നെ സി​ഐ​ടി​യു - ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി അ​ശോ​ക​ൻ പോ​റ്റി എ​ന്ന​യാ​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ പ​ണി​ക്കാ​യി ഇ​വ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് നോ​ക്കു​കൂ​ലി ആ​വ​ശ്യ​വു​മാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്. വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റി​നു വേ​ണ്ടി ബു​ധ​നാ​ഴ്ച ക​മ്പി ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​ന് സി​ഐ​ടി​യു - ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ 10,000 രൂപ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ൻ മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വാ​ർ​ക്ക​പ്പ​ണി മേ​ശി​രി​യാ​യ മ​ണി​ക​ണ്ഠ​നും മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റു.​ഇ​ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​യാ​ളെ​യും ഇ​വ​ർ മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.