പൂ​വാ​റി​ലെ അ​ന​ധി​കൃ​ത ബോ​ട്ട് സ​ർ​വീ​സി​നെ​തി​രേ പ​രാ​തി
Thursday, September 23, 2021 11:24 PM IST
വി​ഴി​ഞ്ഞം: പൂ​വാ​റി​ൽ സ​ഞ്ചാ​രി​ക​ളാ​യി വ​രു​ന്ന​വ​രു​ടെ വാ​ഹ​നം ത​ട​ഞ്ഞ് അ​ന​ധി​കൃ​ത ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ​തി​രെ പ​രാ​തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​എ​സ് .അ​രു​ൺ ആ​ണ് സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി​ക്കും, ജി​ല്ലാ ക​ള​ക്ട​ർ​ക്കും,സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യ​ത്. വി​ദേ​ശി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ബോ​ട്ടിം​ഗി​നും മ​റ്റു​മാ​യി ദി​നം​പ്ര​തി പൂ​വാ​റി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ടൂ​റി​സ്റ്റു​ക​ളാ​യെ​ത്തു​ന്ന​വ​രെ കാ​ൻ​വാ​സ് ചെ​യ്യാ​ൻ ഒ​രു സം​ഘം റോ​ഡി​ൽ നി​ൽ​ക്കും. ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി വി​ല​പേ​ശ​ലാ​ണ് സം​ഘ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ല്ല​ങ്കി​ൽ ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ് ചെ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് നി​ർ​ത്തു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. സം​ഘ​ർ​ഷ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ചി​ല ബോ​ട്ട് ക്ല​ബ്ബു​ക​ൾ​ക്ക് ലൈ​സ​ൻ​സും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ല. ഇ​ത്ത​ര​ക്കാ​ർ വ്യാ​പ​ക​മാ​യി നെ​യ്യാ​ർ തീ​രം കൈ​യേ​റി​യി​ട്ടു​മു​ണ്ട്.
ഇ​വി​ടെ പ​ഞ്ചാ​യ​ത്തും പോ​ലീ​സും നോ​ക്കു​കു​ത്തി​യാ​ണ്. അ​തി​നാ​ൽ പൂ​വാ​റി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി വ​ന്നു പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ലൂ​ടെ അ​രു​ൺ ആ​വ​ശ്യ​പ്പെ​ട്ടു.