മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
Thursday, September 23, 2021 11:23 PM IST
നെ​ടു​മ​ങ്ങാ​ട്: 2021 – 22 ലേ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ എ​ഐ​സി​ടി​ഇ​യും എം​ഒ​ഇ​യും ഇ​ന്നോ​വേ​ഷ​ൻ സെ​ല്ലും ചേ​ർ​ന്നു ന​ട​ത്തു​ന്ന മെ​ൻ​റ്റ​ർ - മെ​ൻ​റ്റി പ്രോ​ഗ്രാ​മി​ലേ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ 50 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി മോ​ഹ​ൻ​ദാ​സ് കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് മോ​ഹ​ൻ​ദാ​സ് കോ​ള​ജി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്. കു​ട്ടി​ക​ളി​ലെ ഇ​ന്നോ​വേ​ഷ​ൻ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് അ​ഭി​രു​ചി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​ന്നോ​വേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ഹ​ൻ​ദാ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഇ​ന്നോ​വേ​ഷ​ൻ സെ​ന്‍റ​ർ ഹെ​ഡ് പ്ര​ഫ. പ്ര​ദീ​പ് രാ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ശാ​ല​താ ത​മ്പു​രാ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. സൗ​ത്ത് പാ​ർ​ക്ക് ഗ്രൂ​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പി മോ​ഹ​ൻ നാ​യ​ർ, സൗ​ത്ത് പാ​ർ​ക്ക് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ, ശ്രീ​കാ​ന്ത് നാ​രാ​യ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഡോ. ​ആ​ശാ​ല​ത ത​മ്പു​രാ​ൻ വീ​ഡി​യോ റി​ലീ​സ് ചെ​യ്തു.