പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്
Thursday, September 23, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ബ്ലി​ക്ക് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റു​ന്നു. ലോ​ക് ഡൗ​ണി​ന് ശേ​ഷം രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് വ​രെ മാ​ത്രം പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ ലൈ​ബ്ര​റി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മൂ​ന്നു മ​ണി​ക്കൂ​ർ കൂ​ടി ദീ​ർ​ഘി​പ്പി​ച്ച് രാ​വി​ലെ​എ​ട്ടു മു​ത​ൽ തു​ട​ർ​ച്ച​യാ​യി വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ക്കി.
എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പു​സ്ത​ക​മെ​ടു​ക്കാ​നും റ​ഫ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഇ​രു​ന്ന് പ​ഠി​ക്കാ​നും വാ​യ​നാ​മു​റി​ക​ളി​ൽ ഇ​രു​ന്ന് പ​ത്ര​മാ​സി​ക​ക​ൾ വാ​യി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി വ​ന്ന് പു​തി​യ ലൈ​ബ്ര​റി അം​ഗ​ത്വ​മെ​ടു​ക്കാം.