മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്കു​ള്ള സ്റ്റെ​ന്‍​ഡ് ‌ ല​ഭ്യ​മാ​ണെ​ന്നു മ​ന്ത്രി
Thursday, September 23, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്കു​ള്ള സ്റ്റെ​ന്‍​ഡ് ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ സ്റ്റെ​ന്‍​ഡ് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഐ​സി​യു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി .
കോ​വി​ഡ് മൂ​ന്നാം ത​രം​ഗം മു​ന്നി​ല്‍ ക​ണ്ടാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ട് ഐ​സി​യു​ക​ള്‍ സ​ജ്ജ​മാ​ക്കി​യ​ത്. അ​ത്യാ​ധു​നി​ക 100 ഐ​സി​യു കി​ട​ക്ക​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. 5.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ള്‍ ന​വീ​ക​രി​ച്ചാ​ണ് അ​ത്യാ​ധു​നി​ക ഐ​സി​യു സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യ​ത്. ഈ ​ഐ​സി​യു​ക​ള്‍​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 17 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ബാ​ക്കി​യു​ള്ള വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.