മുപ്പത്തിയഞ്ച് അടി താഴ്ചയിൽ കി​ണ​റു​പ​ണി​ക്കി​ടെ ത​ല​യി​ലേ​ക്ക് ക​ല്ലി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം
Thursday, September 23, 2021 11:23 PM IST
പാ​റ​ശാ​ല: കി​ണ​റു​പ​ണി​ക്കി​ടെ തൊ​ഴി​ലാ​ളി​യു​ടെ ത​ല​യി​ലേ​ക്ക് മു​ക​ളി​ൽ​നി​ന്ന് ക​ല്ലി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ധ​നു​വ​ച്ച​പു​രം പാ​ര്‍​ക്ക് ജം​ഗ്ഷ​നു സ​മി​പ​ത്താ​ണ് സം​ഭ​വം. ധ​നു​വ​ച്ച​പു​രം വാ​റു​ത്ത​ട്ട് വി​ള അ​ല​ന്‍ നി​വാ​സി​ല്‍ സാ​ബു (47) വിനാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യ്ക്കു മു​മ്പ് സാ​ബു ധ​നു​വ​ച്ച​പു​രം ബി​നു എ​ന്ന​യാ​ളി​ന്‍റെ വീ​ട്ടി​ല്‍ പ​ണി​യ്ക്കു​പോ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ണി​യി​ലെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​കാ​ട്ടി സാ​ബു​വി​നു ശ​ബ​ളം ന​ല്‍​ക്കാ​തെ പ​റ​ഞ്ഞ​യ​ക്കു​ക​യും ഇ​തി​ന്‍റെ പ​രി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​മു​ൻ എം​എ​ല്‍​എ പ​രേ​ത​നാ​യ സ​ത്യ​നേ​ശ​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് വി​ജ​യ​ന്‍റെ കി​ണ​റ്റി​ല്‍ സാ​ബു പ​ണി ചെ​യ്തു കൊ​ണ്ടി​രി​ക്കെ ബി​നു ഇ​യാ​ളു​ടെ ത​ല​യി​ലേ​ക്ക് മു​ക​ളി​ല്‍ നി​ന്നും ക​ല്ല് എ​ടു​ത്ത് ഇ​ടു​ക​യാ​യി​രു​ന്നു.

സാ​ബു​വി​ന്‍റെ പു​റ​ത്ത് ക​ല്ല് പ​തി​ക്കു​ന്ന​ത് ക​ണ്ട സാ​ബു​വി​ന്‍റെ കൂ​ടെ പ​ണി​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന ഭുവ​ന ച​ന്ദ്ര​ന്‍ നി​ല​വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബി​നു ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഓ​ടി കൂ​ടി​യ സ​മീ​പ വാ​സി​ക​ള്‍ പാ​റ​ശാ​ല പോ​ലീ​സി​നും ഫ​യ​ര്‍ ഫോ​ഴ്‌​സി​നും വി​വ​രം അ​റി​യി​ക്കു​ക​യും ഇ​ദ്ദേ​ഹ​ത്തെ ക​ര​ക്കെ​ടു​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.​

പാ​റ​ശാ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.