ച​രി​ത്ര​മി​ല്ലാ​ത്ത​വ​ർ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: പ​ന്ന്യ​ൻ
Wednesday, September 22, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ ഒ​രു പ​ങ്കും വ​ഹി​ക്കാ​ത്ത​വ​ർ ഇ​പ്പോ​ൾ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ന്നെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ജ്യ​ത്തെ കാ​മ്പ​സു​ക​ൾ കാ​വി​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​പി​ഐ കേ​ന്ദ്ര ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ർ​ഥി വി​രു​ദ്ധ സ​മീ​പ​ന​ത്തി​നെ​തി​രെ എ​ഐ​എ​സ്എ​ഫ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്ഭ​വ​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. പാ​ഠ​പു​സ്ത​ങ്ങ​ളി​ൽ നി​ന്ന് സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​യും അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ​യും ഒ​ഴി​വാ​ക്കി സം​ഘ​പ​രി​പാ​ർ നേ​താ​ക്ക​ളെ അ​തേ​സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ പ​ന്തി​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ര​ൺ ശ​ശാ​ങ്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ എ​സ്. ലാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ൺ ബാ​ബു, സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി കെ. ​എ​സ്.​അ​രു​ൺ, എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി ആ​ർ. എ​സ്. രാ​ഹു​ൽ രാ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് കൃ​ഷ്ണ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​ല എം. ​രാ​ഹു​ൽ, പി. ​എ​സ്. ആ​ന്‍റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി. ​അ​നീ​സ്, അ​തു​ൽ രാ​ജ്, ലീ​ദ അ​ശോ​ക​ൻ, അ​തു​ൽ ഉ​ണ്ണി​ത്താ​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.