ചെ​ങ്ക​ല്‍ വ​ലി​യ കു​ളം ന​വീ​ക​രി​ക്കു​ന്നു
Wednesday, September 22, 2021 11:39 PM IST
പാറശാല: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​ത്തു​ന്ന പ്രാ​ദേ​ശി​ക ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ക​ല്‍ വ​ലി​യ കു​ളം ന​വീ​ക​രി​ക്കു​ന്നു. പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ളം ന​വീ​ക​രി​ക്കു​ന്ന​ത്. ചെ​ങ്ക​ല്‍ വ​ലി​യ കു​ളം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
വ​ള്ളം ക​ളി തു​ട​ങ്ങി​യ ജ​ല വി​നോ​ദ​ങ്ങ​ള്‍ കാ​ണു​ന്ന​തി​നാ​യി കു​ള​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്താ​യി 110 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ സ്റ്റോ​ണ്‍ ടൈ​ല്‍ പാ​കി​യ​തും ഹാ​ന്‍​ഡ് റെ​യി​ല്‍ ഉ​ള്ള​തു​മാ​യ ഗാ​ല​റി, ഗാ​ല​റി​യി​ല്‍ 10 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ മേ​ല്‍​ക്കൂ​ര, തെ​ക്കു​ഭാ​ഗ​ത്ത് 225 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ടൈ​ല്‍ പ​തി​പ്പി​ച്ച ന​ട​പ്പാ​ത, സ്റ്റീ​ല്‍ ഹാ​ന്‍​ഡ് റെ​യി​ല്‍, വി​ള​ക്കു​ക​ള്‍, കു​ള​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളി​ലും പ​ടി​ക്കെ​ട്ട്, ഗ്രാ​നൈ​റ്റ് പ​തി​പ്പി​ച്ച ഇ​രി​പ്പി​ട​ങ്ങ​ള്‍, കു​ള​ത്തി​ലേ​ക്ക് ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന ര​ണ്ടു തോ​ടു​ക​ളും ഗേ​റ്റ് നി​ര്‍​മി​ച്ച് നി​യ​ന്ത്ര​ണ സം​വി​ധാ​നം, ക​ന്നു കാ​ലി​ക​ള്‍​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് വേ​ണ്ടി പ്ര​ത്യേ​ക​ത​ര​ത്തി​ലു​ള്ള ച​രി​ഞ്ഞ പാ​ത, അ​ല​ങ്കാ​ര ചെ​ടി​ക​ള്‍ വ​ള​ര്‍​ത്താ​നു​ള്ള പ്ര​ത്യേ​ക പൂ​ത്തൊ​ട്ടി​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. കെ. ​ബെ​ന്‍​ഡാ​ര്‍​വി​ന്‍, ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗി​രി​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സൂ​ര്യ എ​സ്. പ്രേം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ. ​ജോ​ജി, വാ​ര്‍​ഡ് മെ​മ്പ​ര്‍ എ. ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.