ഭാരത് ബന്ത്: പ​ന്തം​കൊ​ള​ത്തി പ്ര​ക​ട​നം ന​ട​ത്തി
Wednesday, September 22, 2021 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി 27 നു ​ന​ട​ക്കു​ന്ന എ​ന്ന ബ​ന്തിനും സം​സ്ഥാ​ന​ത്തു ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ വി.​ആ​ർ.​പ്ര​താ​പ​ൻ, ത​മ്പി ക​ണ്ണാ​ട​ൻ, പു​ത്ത​ൻ​പ​ള്ളി നി​സാ​ർ (ഐ​എ​ൻ​ടി​യു​സി), ആ​റ്റി​ങ്ങ​ൽ രാ​മു,അ​നി​ൽ​കു​മാ​ർ (സി​ഐ​ടി​യു), സോ​ള​മ​ൻ വെ​ട്ടു​കാ​ട്, ശ​ശി​ധ​ര​ൻ നാ​യ​ർ (എ​ഐ​ടി​യു​സി), ജി. ​മാ​ഹീ​ൻ അ​ബൂ​ബ​ക്ക​ർ (എ​സ്ടി​യു ), സ്വീ​റ്റാ ദാ​സ​ൻ (സേ​വ), ഹ​രി​കൃ​ഷ്ണ​ൻ (എ​ഐ യു​ടി​യു​സി ) തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.
പ്ര​ക​ട​ന​ത്തി​നും വി​വി​ധ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. 27ന് ​രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​ണി​ചേ​ര​ണ​മെ​ന്നും ക​ട​ക​മ്പോ​ള​ങ്ങ​ള​ട​ച്ചും വാ​ഹ​ന​ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.