കാ​ട്ടാ​ക്ക​ട ബാ​റി​ൽ മ​ദ്യ​പർ ഏ​റ്റു​മു​ട്ടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, September 22, 2021 11:37 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ബാ​റി​ൽ മ​ദ്യ​പ​ന്മാ​ർ ത​മ്മി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. വാ​ക്കുത​ർ​ക്ക​ത്തെതു​ട​ർ​ന്നു​ണ്ടാ​യ അ​ടി​പി​ടി, ഒ​ടു​വി​ൽ കു​പ്പി പൊ​ട്ടി​ച്ചു കു​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യാ​ണ് സം​ഭ​വം. മ​ദ്യം വാ​ങ്ങാ​ൻ വ​ന്ന പ​ന്നി​യോ​ടു സ്വ​ദേ​ശി ബി​ജു , കി​ള്ളി സ്വ​ദേ​ശി​ക​ളാ​യ റി​യാ​സ്, സി​ദ്ധി​ഖ് എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ബാ​റി​നു​ള്ളി​ൽ വ​ച്ച് മൂ​വ​രും വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ശേ​ഷം ബാ​റി​ന് പു​റ​ത്തു കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ എ​ത്തി ഏ​റ്റു​മു​ട്ടുക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന കു​പ്പി​ക​ൾ പൊ​ട്ടി​ച്ചു ഇ​വ​ർ ത​മ്മി​ൽ പ​ര​സ്പ​രം കു​ത്തി. ഇ​തോ​ടെ ബാ​ർ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ബാ​റി​ൽ എ​ത്തി പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തി​നു കി​ള്ളി സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി 118 പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും ബാ​റി​ൽ എ​ത്തി ബി​ജു​വു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തും ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.