ന​ഗ​ര​സ​ഭ സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്: ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി
Wednesday, September 22, 2021 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ശ്രീ​കാ​ര്യം സോ​ണ​ൽ ഓ​ഫീ​സി​ൽ ക്ര​മ​ക്കേ​ട് ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​ഴു​വ​ൻ സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മേ​യ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ശ്രീ​കാ​ര്യ​ത്ത് ക്ര​മ​ക്കേ​ട് ക​ണ്ട തി​നെ തു​ട​ർ​ന്ന് ര​ണ്ട് ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ നേ​മം സോ​ണ​ൽ ഓ​ഫീ​സി​ലെ സൂ​പ്ര​ണ്ട്, കാ​ഷ്യ​റു​ടെ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​രി എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ചി​ല പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഉ​ള്ളൂ​ർ, ആ​റ്റി​പ്ര സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മെ​ങ്കി​ൽ ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.
കൂ​ടാ​തെ കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​ണാ​പ​ഹ​ര​ണ​ത്തി​നും ഗൂ​ഡാ​ലോ​ച​ന​യ്ക്കും വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും ക്രി​മി​ന​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പോ​ലീ​സി​ന് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.
സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും മെ​യി​ൻ ഓ​ഫീ​സി​ലും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ​ത​ല​ത്തി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.