ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ളം; യോ​ഗം ച​ർ​ച്ച​യി​ല്ലാ​തെ പി​രി​ഞ്ഞു
Wednesday, September 22, 2021 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ വാ​ക്പോ​രി​ലും ബ​ഹ​ള​ത്തി​ലും മു​ങ്ങി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം. യോ​ഗം ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​രു​പ​ക്ഷ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​തോ​ടെ ഇ​ന്ന​ലെ വി​ളി​ച്ച പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം അ​ജ​ണ്ട പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് പി​രി​ഞ്ഞ​ത്. വാ​ദ പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി എ​ൽ​ഡി​എ​ഫ്-​ബി​ജെ​പി അം​ഗ​ങ്ങ​ൾ പ​ര​സ്പ​ര​മു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​ർ​ന്ന​തോ​ടെ യോ​ഗം അ​വ​സാ​നി​ച്ച​താ​യി മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ത​ർ​ക്ക​ത്തി​നി​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി സം​ര​ക്ഷ​ണ​വും റ​വ​ന്യു തീ​രു​മാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ വി​ളി​ക്കാ​നാ​ണ് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ട ബി​ജെ​പി കൗ​ണ്‍​സി​ൽ അം​ഗം കൂ​ടു​ത​ൽ സം​സാ​രി​ച്ച​ത് റ​വ​ന്യൂ വ​രു​മാ​ന​ത്തെ കു​റി​ച്ചാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ റ​വ​ന്യൂ വ​രു​മാ​ന​ത്തി​ലു​ള്ള തീ​രു​മാ​ന​മാ​ണ് അ​ജ​ണ്ട​യാ​യി ഉ​ന്ന​യി​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം ചേ​രാ​ൻ ക​ത്ത് ന​ൽ​കി​യ​തെ​ന്ന് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എം.​ആ​ർ ഗോ​പ​ൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ റ​വ​ന്യൂ വ​രു​മാ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ​ർ ഇ​തി​ന് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഗോ​പ​ൻ പ​റ​ഞ്ഞു.
ഇ​തോ​ടെ അ​ജ​ണ്ട​യ്ക്കു പു​റ​ത്തു​ള്ള വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും വാ​ദി​ച്ചു. പ്ര​തി​പ​ക്ഷം യോ​ഗ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് റ​വ​ന്യൂ തീ​രു​മാ​ന​മെ​ന്ന​താ​ണെ​ന്നും അ​തി​ൽ മാ​ത്ര​മേ പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​യൂ​വെ​ന്നും അ​നി​ൽ പ​റ​ഞ്ഞ​തോ​ടെ ബി​ജെ​പി അം​ഗ​ങ്ങ​ൾ ബ​ഹ​ളം വ​ച്ച് ഹാ​ളി​ന്‍റെ ന​ടു​ത്ത​ള​ത്തി​ലെ​ത്തി. ഇ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള വാ​ക്പോ​രും രൂ​ക്ഷ​മാ​യി. ഇ​തി​നി​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ഇ​രു​പ​ക്ഷ​വും ത​ർ​ക്കം തു​ട​ർ​ന്ന​തോ​ടെ യോ​ഗം അ​വ​സാ​നി​ച്ച​താ​യി മേ​യ​ർ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ സോ​ണ​ൽ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്ന​താ​യും ഇ​തി​ലു​ൾ​പ്പെ​ട്ട​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും മേ​യ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം യോ​ഗം പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി. പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ബി​ജെ​പി ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ൽ ഉ​ത്ത​രം മു​ട്ടി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ മേ​യ​റെ​ക്കൊ​ണ്ട് യോ​ഗം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ആ​രോ​പി​ച്ചു.
യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. നി​കു​തി വ​രു​മാ​നം ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട്ടി​യെ​ടു​ത്ത​തു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ നി​ന്ന് ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഒ​ളി​ച്ചോ​ടാ​ൻ ബി​ജെ​പി കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി.​പ​ത്മ​കു​മാ​ർ ആ​രോ​പി​ച്ചു.