കാട്ടാക്കടയിൽ പൊ​ന്ന​റ ശ്രീ​ധ​ർ അ​നു​സ്മ​രണം നടത്തി
Wednesday, September 22, 2021 11:37 PM IST
കാ​ട്ടാ​ക്ക​ട : പൊ​ന്ന​റ ശ്രീ​ധ​റെ ജ​ന്മ​ദി​ന​ത്തി​ൽ ജ​ന്മ​നാ​ട് അ​നു​സ്മ​രി​ച്ചു. നി​യ​മ​സ​ഭാ സ​മാ​ജി​ക​നാ​യും തി​രു​വ​ന​ന്ത​പു​രം മേ​യ​റാ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും തി​ള​ങ്ങി നി​ന്ന ഈ ​ധീ​ര ഭ​ട​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ കാ​ട്ടാ​ക്ക​ട​യി​ലെ ത​റ​വാ​ട് വീ​ട്ടി​ലു​ള്ള​വ​ർ മാ​ത്രം ആ​ച​രി​ച്ചി​രു​ന്ന ഓ​ർ​മ പു​തു​ക്ക​ലി​ൽ ഇ​ക്കു​റി നാ​ട് കൂ​ടി പ​ങ്കു​ചേ​ർ​ന്നു. ഒ​ന്നും ര​ണ്ടും നി​യ​മ​സ​ഭ​ക​ളി​ൽ വി​ള​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന പൊ​ന്ന​റ ശ്രീ​ധ​ർ 1957 മു​ത​ൽ 1964 വ​രെ തി​രു​വ​ന​ന്ത​പു​രം മേ​യ​റാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ 16 -ാം മേ​യ​റാ​യി​രു​ന്ന ശ്രീ​ധ​റു​ടെ ഭ​ര​ണ​നേ​ട്ടം ഇ​ന്നും ച​രി​ത്ര​മാ​ണ്.
1948 ൽ ​തി​രു​വി​താം​കൂ​ർ നി​യ​മ​സ​ഭ​യി​ലും 1949 മു​ത​ൽ 56 വ​രെ തി​രു-​കൊ​ച്ചി സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഏ​റെ നാ​ൾ നെ​ടു​മ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 1932 ലെ ​നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം, നാ​ഗ്പൂ​ർ , വൈ​ക്കം സ​ത്യ​ഗ്ര​ഹം എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത ഇ​ദ്ദേ​ഹം നാ​ട്ടി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ലും ത​ട​വു​കാ​ര​നാ​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​മേ​റ്റ് ഇ​ദ്ദേ​ഹം അ​വ​സാ​ന​കാ​ലം രോ​ഗി​യാ​യി മാ​റി. വ​ക്കീ​ൽ പ​രീ​ക്ഷ പാ​സാ​യ ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം കോ​ട​തി​യി​ലെ 'സ്‌​ഫോ​ട​ന'​മാ​യി​രു​ന്നു എ​ന്ന് പ​ഴ​മ​ക്കാ​ർ സ്മ​രി​ക്കു​ന്നു. ആ​ദ്യം കോ​ൺ​ഗ്ര​സി​ലും പി​ന്നെ പി​എസ്പി​യിലും ചേ​ർ​ന്ന ശ്രീ​ധ​ർ 1966 ലാ​ണ് മ​രി​ച്ച​ത്. സാ​ധാ​ര​ണ പൊ​ന്ന​റ ​കു​ടും​ബ​ത്തി​ൽ സ്മ​ര​ണ പു​തു​ക്ക​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
എ​ന്നാ​ൽ ഇ​ക്കു​റി പൊ​ന്ന​റ ശ്രീ​ധ​ർ സാം​സ്‌​ക്കാ​രി​ക സ​മി​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട​യി​ലും തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തും അനുസ്മരണം ന​ട​ത്തി.