പൈ​പ്പ് പൊ​ട്ടി​യി​ട്ടു ര​ണ്ടു ദി​വ​സം: ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Wednesday, September 22, 2021 11:37 PM IST
പാ​റ​ശാ​ല : പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യി​ട്ടു ര​ണ്ടു ദി​വ​സ​മാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തെ അ​ധി​കൃ​ത അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നു ആ​രോ​പ​ണം. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ന​ട​ക്കു​ന്ന റോ​ഡി​ലെ പൈ​പ്പാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ട്ടി​യ​ത്. തെ​ട്ട​ടു​ത്തു സ്ഥി​തി ചെ​യ്യു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ ജ​ലം ഒ​ഴു​കി പോ​യി​ട്ടും അ​ധി​കൃ​ത​ർ അ​റി​ഞ്ഞ ഭാ​വം കാ​ണി​ക്കു​ന്നി​ല്ല​ത്രേ.
കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം കി​ട്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ട്ടു​കാ​ർ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി​പ്പെ​ട്ടു​വെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന്‌ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ മ​റു​വ​ശ​ത്തെ ഭാ​ഗം മു​ത​ൽ ജ​ല​വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് പൊ​ട്ടി​യ പൈ​പ്പി​ന്‍റെ പ​ണി തീ​ർ​ത്തു ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.