മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി
Wednesday, September 22, 2021 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി കോ​ള​ജ് കോ​വി​ഡ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഇ​ന്ന​ലെ കോ​ള​ജി​ൽ ന​ട​ത്തി. മു​ട്ട​ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​ടി​ന്‍റു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജി​ലെ പ്ര​ഥ​മ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ജൂ​ണ്‍ 17ന് ​കിം​സ് ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​ത്തി​യ​ത്.
സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, കോ​വി​ഡ് സെ​ൽ ന​ട​ത്തി​യ ഗൂ​ഗി​ൾ ഫോം ​സ​ർ​വേ​യി​ലൂ​ടെ വാ​ക്സി​ൻ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി കോ​വി​ഡ് സെ​ൽ അ​റി​യി​ച്ചു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ജി​മോ​ൻ കെ. ​തോ​മ​സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​ണ്‍​സ​ൻ ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ജോ​ഷ്വ കൊ​ച്ചു​വി​ള​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ലും കോ​വി​ഡ് സെ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഡോ. ​ചെ​റി​യാ​ൻ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​ജി​ജി കു​ര്യ​ൻ, ഡോ. ​ബി​ന്ദു അ​ല​ക്സ്, ഡോ. ​എം. ക​ല, ഡോ. ​സു​ജ മ​ത്താ​യി, ഡോ. ​എ​സ്. ആ​ർ. സ​ഞ്ജീ​വ് എ​ന്നി​വ​ർ ക്യാ​ന്പി​ന്‍റെ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.