അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ്പ​ന: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 11:35 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് മ​ദ്യം ഹോം ​ഡെ​ലി​വ​റി​യാ​യി എ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത വി​ല്‍​പ്പ​ന​ക്കാ​ര​നെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു. വെ​ൺ​പ​ക​ൽ കു​രി​തം​കു​ടി പോ​ങ്ങു​വി​ള വീ​ട്ടി​ൽ ത​ങ്ക​ൻ എ​ന്നു വി​ളി​ക്കു​ന്ന മോ​ഹ​ന (62) നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് റേ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബൈ​ക്കി​ൽ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും അ​ഞ്ചേ​കാ​ൽ ലി​റ്റ​ർ മ​ദ്യ​വും ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഇ​ര​ട്ടി വി​ല​യ്ക്ക് മ​ദ്യം ഹോം ​ഡെ​ലി​വ​റി​യാ​യി ഇ​യാ​ള്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൂ​ജു, ടോ​ണി, ഹ​ർ​ഷ​കു​മാ​ർ, സ്റ്റീ​ഫ​ൻ, സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.