ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​ക്രി പെ​റു​ക്കു​വാ​നാ​യി എ​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ലി​ക​യെ വീ​ടി​നു സ​മീ​പം​വ​ച്ച് പീ​ഡി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ൽ കോ​വി​ൽ​പ്പെ​ട്ടി ക​തി​രേ​ശ​ൻ കോ​വി​ൽ അ​യ്യ​നാ​ർ (25) നെ​യാ​ണ് ന​ഗ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.​ആ​ക്രി പെ​റു​ക്കാ​നെ​ത്തി​യ പ്ര​തി വീ​ടി​നു പു​റ​ത്ത് നി​ന്ന കു​ട്ടി​യെ ക​യ​റി പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ടി​ന​ക​ത്തു നി​ന്ന് കു​ട്ടി​യു​ടെ അ​മ്മൂ​മ്മ പു​റ​തത്തേക്കുവ​ന്ന​പ്പോ​ൾ പ്ര​തി പി​ക്ക​പ്പ് ഓട്ടോയിൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ നി​രീ​ക്ഷി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്. ന​ഗ​രൂ​ർ എ​സ്എ​ച്ച്ഒ ഷി​ജു, എ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, രാ​ജേ​ഷ്, എ​എ​സ്ഐ​മാ​രാ​യ പ്ര​സ​ന്ന​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സു​നി​ൽ, എ​സ്‌​സി​പി​ഒ മാ​രാ​യ ഷാ​ബു, അ​ജി​ത്ത്, അ​ഷ്റ​ഫ്, കൃ​ഷ്ണ ലാ​ൽ, സി​പി​ഒ​മാ​രാ​യ ജ​യ​ച​ന്ദ്ര​ൻ, സ​ന്തോ​ഷ്, പ്ര​വീ​ൺ, പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് വെ​ഞ്ഞാ​റ​മൂ​ട് അ​മ്പ​ല​മു​ക്കി​നു സ​മീ​പം വ​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.