ഹ്യ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങു​മെ​ന്ന് ആ​ശ​ങ്ക: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, September 22, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് വി​ത​ര​ണ​ക്കാ​ർ നി​ർ​ത്തി​യ​ത് കാ​ര​ണം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ​രാ​തി അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.
കു​ടി​ശി​ക പെ​രു​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ത​ര​ണം നി​ർ​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മു​ള്ള സ്റ്റെ​ന്‍റ്, ബ​ലൂ​ൺ, ഗൈ​ഡ് വ​യ​ർ എ​ന്നി​വ​യു​ടെ വി​ത​ര​ണ​മാ​ണ് നി​ല​ച്ച​ത്. 15 കോ​ടി​യു​ടെ കു​ടി​ശി​ക​യു​ണ്ട്. 2021 ജ​നു​വ​രി വ​രെ​യു​ള്ള കു​ടി​ശി​ക തു​ക സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി​യി​ൽ നി​ന്നും ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​ത​ര​ണ​കാ​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ത്ര​മാ​ണ് കു​ടി​ശി​ക ന​ൽ​കാ​നു​ള്ള​ത്. വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ട തു​ക ആ​ശു​പ​ത്രി വ​ക മാ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ഗം റ​ഹിം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.