1.48 കോ​ടി​യു​ടെ പി.​ടി. ഉ​ഷ സ്റ്റേ​ഡി​യം ഇടിച്ചുനിരത്തി കുളമാക്കി; ന​വീ​ക​ര​ണ​ം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Wednesday, September 22, 2021 11:35 PM IST
വി​തു​ര: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കാ​യി​ക വി​ക​സ​നം ല​ക്ഷ്യം​വ​ച്ചു വി​തു​ര​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ര​ണ്ടു പ​ദ്ധ​തി​ക​ളും ഉ​പ​യോ​ഗ ശൂ​ന്യം. പി.​ടി. ഉ​ഷ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ൾ​ട്ടി പ​ർ​പ്പ​സ് സ്റ്റേ​ഡി​യം വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ലാ​ണ്. അ​ന്ന​ത്തെ കാ​യി​ക മ​ന്ത്രി​യാ​യി​രു​ന്നു കെ.​ബി. ഗ​ണേ​ഷ് കു​മാ​റാ​ണു അ​ന്നു സ്റ്റേ​ഡി​യം നാ‌​ടി​നു സ​മ​ർ​പ്പി​ച്ച​ത്. ഒ​ന്നു ര​ണ്ടു വ​ർ​ഷം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​തു​ണ്ടാ​യി​ല്ല. സം​ര​ക്ഷ​ണം കൂ​ടി ന​ൽ​കാ​തി​രു​ന്ന​തോ​ടെ സ്റ്റേ​ഡി​യം ത​ക​ർ​ന്നു. ഇ​തോ​ടെ ല​ക്ഷ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി.

ഇ​തു സം​ബ​ന്ധി​ച്ചു നാ​ട്ടി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ൻ​പു പി.​ടി. ഉ​ഷ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​ൻ 1.48 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​കെ. മ​ധു നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

ഇ​തി​നൊ​പ്പം മ​ൾ​ട്ടി പ​ർ​പ്പ​സ് സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ചെ​ങ്കി​ലും ആ​ദ്യം അ​തു പൊ​ളി​ച്ചു നീ​ക്കാ​നാ​ണു പ​ദ്ധ​തി ഇ​ട്ട​ത്. എ​ന്നാ​ൽ പി​ന്നീ​ട് ആ ​തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചു. പ​ക​രം മ​ൾ​ട്ട് പ​ർ​പ്പ​സ് സ്റ്റേ​ഡി​യം പൂ​ർ​ണ​മാ​യും മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ ഗാ​ല​റി നി​ർ​മി​ച്ചു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു.

ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ പി.​ടി. ഉ​ഷ സ്റ്റേ​ഡി​യം ഇ​ടി​ച്ചു നി​ര​ത്തി മ​ണ്ണി​ട്ടു. കോ​വി​ഡ് വ​ന്ന​തോ​ടെ താ​ത്കാ​ലി​ക​മാ​യി പ​ണി നി​ർ​ത്തി​വ​ച്ചു. പു​തി​യ ത​ദ്ദേ​ശ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ പ​ണി ഏ​താ​ണ്ട് ഉ​പേ​ക്ഷി​ച്ചു.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടാ​ണു മ​ൾ​ട്ടി പ​ർ​പ്പ​സ് സ്റ്റേ​ഡി​യം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഒ​ന്നി​ലേ​റെ കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കു ഒ​രു സ്റ്റേ​ഡി​യം എ​ന്ന ഈ ​ആ​ശ​യം കാ​യി​ക ന​വോ​ഥാ​ന​ത്തി​നു മു​ൽ​ക്കൂ​ട്ടാ​കേ​ണ്ട പ​ദ്ധ​തി ആ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റേ​ഡി​യം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തോ​ടെ നാ​ടി​ന്റെ കാ​യി​ക സ്വ​പ്ന​ങ്ങ​ളാ​ണു പൊ​ലി​ഞ്ഞു പോ​യ​ത്.