വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു
Tuesday, September 21, 2021 12:21 AM IST
നേ​മം : പ്രാ​വ​ച്ച​മ്പ​ലം അ​രി​ക്ക​ട​മു​ക്കി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മു​പ്പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്നു. മു​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​സ്ഥ​നാ​യ ജ​യ​രാ​ജ​ന്‍റെ ശ്രേ​യ വീ​ട്ടി​ൽ നി​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്ന വീ​ട്ടു​കാ​ർ മ​ട​ങ്ങി​യെ​ത്തി​യ​തോ​ടെ ര​ണ്ടു​പേ​ർ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ന്ന​ത് ക​ണ്ടു. വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ശേ​ഷ​മാ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്.
വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ കി​ട​പ്പു​മു​റി​യു​ടെ വാ​തി​ലും ത​ക​ർ​ത്തു. മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.