ലൈ​ഫ് പ​ദ്ധ​തി : ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ
Sunday, September 19, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ. ക​ഴി​ഞ്ഞ അ​ഞ്ച​ര വ​ർ​ഷ​ത്തി​ന​കം 1929 വീ​ടു​ക​ളാ​ണ് ന​ഗ​ര​സ​ഭ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. 1929 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം പ​തി​നാ​റാം ക​ല്ല് വാ​ർ​ഡി​ൽ നെ​ട്ട​ക്കോ​ണ​ത്ത് നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു .ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​തീ​ശ​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​രി കേ​ശ​ൻ​നാ​യ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ അ​ജി​ത, വ​സ​ന്ത​കു​മാ​രി, സി​ന്ധു, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഷെ​റി, കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.