പു​ര​സ്കാ​ര വി​ത​ര​ണം
Sunday, September 19, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട് : കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​ടു​മ​ങ്ങാ​ട് ഏ​രിയാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വിഡാന​ന്ത​ര​കേ​ര​ളം പ്ര​തി​രോ​ധ​വും സാ​ധ്യ​ത​ക​ളും എ​ന്ന വിഷയത്തിൽ സെമിനാർ നടത്തി. സെമിനാർ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ ​രാ​ജേ​ഷ്കു​മാ​ർ, സ​മി​തി നെ​ടു​മ​ങ്ങാ​ട് ഏ​രിയാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ, അ​നി​ൽ ക​രി​പ്പൂ​രാ​ൻ എന്നിവർ പ്രസംഗിച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ ​രാ​ജേ​ഷ്കു​മാ​റും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.കി​ര​ൺ എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്നും എ​റ്റ് വാ​ങ്ങി. കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ റെ​ഡ്ക്രോ​സ് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക് സൊ​സൈ​റ്റി റ​വ​ന്യൂ ട​വ​ർ കൂ​ട്ടാ​യ്മ എ​ന്‍റെ ഗ്രാ​മം വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്കും മ​ന്ത്രി പു​ര​സ്കാ​ര​ങ്ങ​ൾ​സ​മ്മാ​നി​ച്ചു.