അ​രു​വി​ക്ക​ര ശ്രീ ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Sunday, September 19, 2021 11:39 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ അ​രു​വി​ക്ക​ര ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം.​ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ട്ടാ​ക്ക​ൾ സു​ര​ക്ഷാ കാ​മ​റ​ക​ൾ ത​ക​ർ​ക്കു​ക​യും നാ​ലു കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ നി​ന്നാ​യി 25000ൽ ​അ​ധി​കം രൂ​പ ക​വ​ർ​ന്നു .
പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ നാ​ല​ര​യോ​ടെ ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​തി​വ് പോ​ലെ ക്ഷേ​ത്ര പ​രി​സ​ര​ത്തു എ​ത്തി​യ​പ്പോ​ഴാ​ണ് ക്ഷേ​ത്ര ന​ട​യു​ടെ​യും, ഓ​ഫീ​സ് സ്റ്റോ​ർ എ​ന്നി​വ​യു​ടെ​യും വാ​തി​ലു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ശ്രീ​ധ​ർ​മ്മ ശാ​സ്താ ന​ട,ശി​വ പാ​ർ​വ​തി ദേ​വി ന​ട, ഗ​ണ​പ​തി ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള കാ​ണി​ക്ക വ​ഞ്ചി​യാ​ണ് പൂ​ട്ടു പൊ​ളി​ച്ചും കു​ത്തി തു​റ​ന്നും ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ട തു​റ​ന്നു ക​യ​റി​യെ​ങ്കി​ലും ഇ​വി​ടെ നി​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.
ഓ​ഫീ​സ് മു​റി​യി​ൽ ക​യ​റി അ​ല​മാ​ര കു​ത്തി തു​റ​ന്നു സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.​സ്റ്റോ​ർ മു​റി​യി​ൽ ക​യ​റി​യെ​ങ്കി​ലും ഇ​വി​ടെ​യും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​അ​തേ സ​മ​യം സ്റ്റോ​ർ മു​റി​യു​ടെ വാ​തി​ലി​നു മു​ക​ളി​ലാ​യി സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​ക​ളു​ടെ ദി​ശ തി​രി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.​
മ​ഹാ​വി​ഷ്ണു ശ്രീ​കോ​വി​ലി​ന്‍റെ വ​ല​തു വ​ശ​ത്തെ ബ​ലി​മ​ണ്ഡ​പ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ച്ചി​രു​ന്ന കാ​മ​റ ക​ള്ള​ൻ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.