സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മുങ്ങി മ​രി​ച്ചു
Sunday, September 19, 2021 11:39 PM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് റ​വ​ന്യൂ ജി ​സെ​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി നേ​താ​ജി​പു​രം പ​ഴി​ച്ച​ൻ​കോ​ട് ഹൃ​ദ​യ കു​ഞ്ജ​ത്തി​ൽ ഹ​രി​കു​മാ​ർ ക​രു​ണാ​ക​ര​നാ​ണ് മ​രി​ച്ച​ത്.
സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്തു മീ​ൻ​മു​ട്ടി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഹ​രി​കു​മാ​ർ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ൽ വ​ഴു​തി പ​ത്ത​ടി​യി​ല​ധി​കം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​കു​മാ​ർ താ​ഴേ​ക്ക് പ​തി​ച്ച ഉ​ട​നെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന വ​നം വ​കു​പ്പ് വാ​ച്ച​ർ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡി​എ​ഫ് ഓ ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​ർ കോ​ട്ടൂ​ർ വ​ഴി​യാ​ണ് മീ​ൻ മു​ട്ടി​യി​ൽ എ​ത്തി​യ​ത് . മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ലേ​ക്ക് മാ​റ്റി.