നെ​ടു​മ​ങ്ങാ​ട് - കു​പ്പ​ക്കോ​ണം റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
Sunday, September 19, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് - കു​പ്പ​ക്കോ​ണം റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​പ്പ​ക്കോ​ണം റോ​ഡ് വ​ൺ​വേ ട്രാ​ഫി​ക് സം​വി​ധാ​ന​മാ​ണ് നി​ല​വി​ലു​ള്ള​ത്. വീ​തി കു​റ​ഞ്ഞ ഈ ​റോ​ഡി​ലെ പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ഇ ​ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം

ക​ല്ല​റ: കാ​ട്ടും​പ്പു​റം കു​ടും​ബ​രോ​ഗ്യ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലെ ഇ​സി​ജി മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​വും ഇ ​ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി.​ജി. ഗി​രി കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി. ​രു​ഗ്മി​ണി അ​മ്മ, ഡി. ​ര​ഞ്ജി​തം, എ​സ്. ശി​വ​പ്ര​സാ​ദ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി.​ടി. പ്രീ​താ​കു​മാ​രി , ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി.​ജ​യ​ച​ന്ദ്ര​ൻ, വി. ​എ​സ്.​വി​പി​ൻ , എ.​എ​സ്.​ആ​ശ, ജി. ​ര​വി​ന്ദ്ര​ഗോ​പാ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റ​ഹിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.