ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്നു
Sunday, September 19, 2021 11:15 PM IST
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ​ശാ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്നു.​ഭൂ​മി​വി​ട്ടു​ന​ൽ​കി​യ​വ​ർ ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 126 പേ​രി​ൽ നി​ന്നാ​യി നൂ​റ് ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഒ​രു വ​ർ​ഷം മു​മ്പ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ആ​സ്ഥാ​ന​വും കാ​മ്പ​സും നി​ർ​മി​ക്കാ​ൻ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ ചൊ​വ്വ​ള്ളൂ​ർ, ക​ണി​കാ​ണും​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്.
ഇ​തി​ൽ 50 ഏ​ക്ക​ർ ഭൂ​മി​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ വി​ല ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്. 39.61 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 2019 ൽ 100 ​കോ​ടി​യും 2020ൽ ​ആ​റു കോ​ടി​യും റ​വ​ന്യു വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ഏ​റ്റെ​ടു​ത്ത നൂ​റേ​ക്ക​ർ ഭൂ​മി​ക്ക് 352 കോ​ടി​യാ​ണ് വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം ത​ത്കാ​ലം 50 ഏ​ക്ക​ർ വാ​ങ്ങി​യാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ എ​ത്തു​ക​യാ​യി​രു​ന്നു.
2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ള​പ്പി​ൽ​ശാ​ല​യി​ൽ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ആ​സ്ഥാ​നം പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭൂ​മി ക​ണ്ടെ​ത്തി. ഭൂ​വു​ട​മ​ക​ളി​ൽ നി​ന്ന് ആ​ധാ​ര​ങ്ങ​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും 2020ൽ ​സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. 2020 മാ​ർ​ച്ചി​ൽ മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക് ഉ​ട​ൻ പ​ണം ല​ഭി​ക്കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു വ​സ്തു​വി​ട്ടു​ന​ൽ​കി​യ​വ​ർ. സ്ഥ​ല​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് കി​ട്ടു​ന്ന പ​ണം പ്ര​തീ​ക്ഷി​ച്ച് പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​വ​ർ, പ​ക​രം വ​സ്തു വാ​ങ്ങാ​ൻ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​വ​ർ ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണി​പ്പോ​ൾ. ആ​ധാ​ര​മു​ൾ​പ്പ​ടെ സ​ക​ല രേ​ഖ​ക​ളും സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലാ​യ​തി​നാ​ൽ ബാ​ങ്ക് ലോ​ണെ​ടു​ക്കാ​നോ, സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തെ ഭൂ​മി മ​റ്റാ​ർ​ക്കെ​ങ്കി​ലും വി​ൽ​ക്കാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണി​പ്പോ​ൾ.
അ​ട​ച്ചു​പൂ​ട്ടി​യ വി​ള​പ്പി​ൽ​ശാ​ല ച​വ​ർ ഫാ​ക്ട​റി​ക്ക് അ​രി​കി​ലെ 50 ഏ​ക്ക​ർ ഭൂ​മി ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ശേ​ഷി​ക്കു​ന്ന 50 ഏ​ക്ക​റും ഏ​റ്റെ​ടു​ക്കും.