മ​ല​യോ​ര ഹൈ​വേ നാ​ടി​ന്‍റെ സ​മ്പ​ദ്ഘ​ട​ന ഉ​യ​ർ​ത്തും: മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, September 19, 2021 11:15 PM IST
പാ​ലോ​ട് : മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ൻ വി​ക​സ​ന സാ​ധ്യ​ത തു​റ​ക്കു​മെ​ന്നും ഇ​തു സ​മ്പ​ദ്ഘ​ട​ന​യെ വ​ലി​യ തോ​തി​ൽ ഉ​യ​ർ​ത്തു​മെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ പെ​രി​ങ്ങ​മ്മ​ല - കൊ​പ്പം റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നു വി​പ​രീ​ത​മാ​യി നി​ൽ​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ർ​ക്കും. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ടൂ​റി​സം മേ​ഖ​ല​യ്ക്കും വ​ലി​യ ഊ​ർ​ജം പ​ക​രും. മി​ക​ച്ച റോ​ഡു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റി​ട​ങ്ങ​ളി​ലും ടൂ​റി​സം രം​ഗ​ത്തു വ​ലി​യ കു​തി​പ്പു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വാ​മ​ന​പു​രം, അ​രു​വി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് കി​ഫ്ബി ധ​ന​സ​ഹാ​യ​തോ​ടെ ആ​ധു​നി​ക രീ​തി​യി​ൽ 12 മീ​റ്റ​ർ വീ​തി​യി​ൽ 9.45 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണു നി​ർ​മി​ക്കു​ന്ന​ത്. തെ​ന്നൂ​രി​ലെ ന​ജ്റാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഇ​ന്ദു​ലേ​ഖ, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​നു മ​ട​ത്ത​റ, വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ്, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് പി​എം​യു ഡ​യ​റ​ക്റ്റ​ർ ദീ​പ്തി ഭാ​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.