വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്തു
Sunday, September 19, 2021 11:15 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ണ്ണ​ന്ത​ല വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലെ​ത്തി​യ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യെ​യും ബി​ഷ​പ്പു​മാ​രെ​യും ഇ​ട​വ​ക ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മ​ക​ത്വ​ത്തി​ൽ ന​ട​ന്ന ദേ​വാ​ല​യ കൂ​ദാ​ശ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, യൂ​ഹാ​നാ​ൻ മാ​ർ ക്രി​സോ​സ്റ്റം, ജോ​സ​ഫ് മാ​ർ തോ​മ​സ്, സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സ്, തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ്, തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, യൂ​ഹാ​നാ​ൻ മാ​ർ തി​യ​ഡേ​ഷ്യ​സ് ,തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ .ഡോ. ​മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ഡോ. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മാ​ർ​ത്തോ​മ സ​ഭ സ​ഫ്ര​ഗ​ണ്‍ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സും കു​ദാ​ശാ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ദേ​വാ​ല​യ കൂ​ദാ​ശ ന​ട​ന്ന​ത്. ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ൾ​ക്കും നേ​രി​ട്ട് കൂ​ദാ​ശ ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു. ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​രി​ശ​ടി, ക​ൽ​കു​രി​ശ്, കൊ​ടി​മ​രം, റോ​സ​റി ഗാ​ർ​ഡ​ൻ, ഗ്രോ​ട്ടോ, ഗ​ത്സ​മ​ൻ ആ​രാ​ധ​നാ ചാ​പ്പ​ൽ, കു​രി​ശു​മ​ല, കു​രി​ശി​ന്‍റെ വ​ഴി, വൈ​ദീ​ക മ​ന്ദി​രം, പാ​രീ​ഷ് ഹാ​ൾ എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച വി​കാ​രി ഫാ.​നെ​ൽ​സ​ണ്‍ വ​ലി​യ​വീ​ട്ടി​ലി​നെ​യും ഇ​ട​വ​ക ജ​ന​ങ്ങ​ളെ​യും ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ അ​ഭി​ന​ന്ദി​ച്ചു. മ​ണ്ണ​ന്ത​ല വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന ന​വ​തി സ്മാ​ര​ക ദേ​വാ​ല​യ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2012 ജ​നു​വ​രി 15നാ​ണ് മ​ണ്ണ​ന്ത​ല കേ​ന്ദ്ര​മാ​യി പു​തി​യ ഇ​ട​വ​ക ആ​രം​ഭി​ച്ച​ത്. മാ​ർ ഈ​വാ​നി​യോ​സ് വി​ദ്യ​ന​ഗ​റി​ലെ ചാ​പ്പ​ലി​ലാ​യി​രു​ന്നു ഇ​ട​വ​ക പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 2017 ജൂ​ലൈ 15ന് ​പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ പ​ണി ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ മ​ണ്ണ​ന്ത​ല​യി​ൽ എം​സി റോ​ഡി​ന്‍റെ വ​ശ​ത്താ​യാ​ണ് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. ദേ​വാ​ല​യ​ത്തി​ന്‍റെ മോ​ണ്ട​ള​വും ചു​മ​രു​ക​ളും പു​രാ​ത​ന ദേ​വാ​ല​യ​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത വ​ളി​ച്ചോ​തു​ന്ന​തു​മാ​ണ്. തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ​യും സു​വി​ശേ​ഷ​ക​രു​ടെ​യും വി​ശു​ദ്ധ പൗ​ലോ​സി​ന്‍റെ​യും മ​റ്റു വി​ശു​ദ്ധ​രു​ടെ​യും ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും ദേ​വാ​ല​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ഇ​ന്നു രാ​വി​ലെ 7.30ന് 91-ാ​മ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യും ഉ​ണ്ടാ​കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ഉ​ണ്ടാ​കും.