ഫ്ലാ​റ്റി​ൽ നി​ന്നും വീ​ണു മ​രി​ച്ച ഭ​വ്യ​യ്ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Friday, September 17, 2021 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: ഫ്ലാ​റ്റി​ൽ നി​ന്നും വീ​ണു​മ​രി​ച്ച പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ആ​ന​ന്ദ് സിം​ഗി​ന്‍റെ മ​ക​ൾ ഭ​വ്യ(16) ന് ​ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. വ്യാ​ഴാ​ച്ച ഉ​ച്ച​യ്ക്ക് ക​വ​ടി​യാ​റി​ലെ നി​കു​ഞ്ചം ഫ്ലാ​റ്റി​ലെ ഒ​ന്പ​താം നി​ല​യി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച ഭ​വ്യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ സം​സ്ക​രി​ച്ചു.
ഉ​ച്ച​യ്ക്ക് 1.15ന് ​വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ര​ണ്ട​ര​യോ​ടെ ശാ​ന്തി ക​വാ​ട​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യി.
തു​ട​ർ​ന്ന് മൂ​ന്നോ​ടെ ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി. ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നും സം​സ്കാ​ര​ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു.
ഫ്ലാ​റ്റി​ന്‍റെ ഒ​ന്പ​താം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് എ​ങ്ങ​നെ​യാ​ണ് ഭ​വ്യ വീ​ണ​തെ​ന്നു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.
താ​ഴെ വീ​ണു​ക​ഴി​ഞ്ഞ​പ്പോ​ൾ മാ​ത്ര​മാ​ണ് സെ​ക്യൂ​രി​റ്റി കാ​ണു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് ഭ​വ്യ​യു​ടെ പി​താ​വ് ആ​ന​ന്ദ് സിം​ഗ് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി ഫ്ലാ​റ്റി​ലേ​യ്ക്ക എ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​നു കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് ചേ​ത​ന​യ​റ്റ ത​ന്‍റെ മ​ക​ളു​ടെ ശ​രീ​ര​മാ​യി​രു​ന്നു.