ക​ന​ത്ത മ​ഴ! താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി
Friday, September 17, 2021 7:22 AM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

ത​ന്പാ​നൂ​ർ എ​സ്എ​സ് കോ​വി​ൽ റോ​ഡ്, പ​ഴ​വ​ങ്ങാ​ടി, ചാ​ക്ക​യി​ൽ നി​ന്ന് പാ​ള​യ​ത്തേ​ക്കു​ള്ള റോ​ഡ്, ചാ​ല​യി​ലെ ഇ​ട​റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ബൈ​പ്പാ​സി​ൽ ഈ​ഞ്ച​ക്ക​ലി​നും ചാ​ക്ക​യ്ക്കു​മി​ട​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ബൈ​പ്പാ​സി​ൽ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യി. ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യി. രാ​ത്രി ആ​രം​ഭി​ച്ച മ​ഴ രാ​വി​ലെ പ​ത്തോ​ടെ അ​വ​സാ​നി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ കു​റ​വാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് ര​ണ്ടു​സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്തു. വ​ന​ത്തി​ലും മ​ഴ കു​റ​വാ​യി​രു​ന്നു.​ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണ്. എ​ട്ടു സെ​ന്‍റീ​മീ​റ്റ​ർ. ന​ഗ​ര​ത്തി​ൽ നാ​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്നും വ​ർ​ക്ക​ല നാ​ലും സെ​ന്‍റീ​മീ​റ്റ​ർ വീ​തം മ​ഴ പെ​യ്തു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ സ്വാ​ധീ​ന ഫ​ല​മാ​യി​ട്ടാ​ണ് ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​ത്.