മൊ​ബൈ​ൽ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, September 17, 2021 7:22 AM IST
തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബീ​മാ​പ​ള്ളി വേ​പ്പി​ൻ​മൂ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ജ​ഗ​ൻ (21) നെ​യാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വ​ലി​യ​തു​റ പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ജീ​ജ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃ​ഥി​രാ​ജി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ലി​യ​തു​റ സി​ഐ പ്ര​കാ​ശ്, എ​സ്ഐ അ​ഭി​ലാ​ഷ്, സി​പി​ഒ​മാ​രാ​യ സൈ​റ​സ്, അ​ലീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.