ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Friday, September 17, 2021 7:18 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ന​ത്തു​റ​യി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.
നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ന​ത്തു​റ ഭാ​ഗ​ത്ത് കോ​വ​ളം ബേ​ക്ക​ൽ ഉ​ൾ​നാ​ട​ൻ ജ​ല​പാ​ത​ക്കാ​യി ക​നാ​ൽ റി ​അ​ലൈ​ൻ​മെ​ന്‍റി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ബ്ലി​ക് ഹി​യ​റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
​പ്ര​ദേ​ശ​ത്ത് പു​ലി​മു​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​കും.
ചെ​ന്നൈ ഐ​ഐ​ടി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം പു​ലി​മു​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള 97 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.