വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു കയറി യു​വാ​വി​നെ കു​ത്തി​പ്പ​രിക്കേ​ൽ​പ്പിച്ച​താ​യി പ​രാ​തി
Friday, September 17, 2021 7:18 AM IST
കാ​ട്ടാ​ക്ക​ട : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ര​ണ്ടം​ഗ​സം​ഘം യു​വാ​വി​നെ കു​ത്തി​പ്പ​രിക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. മ​ല​യി​ൻ​കീ​ഴ് പാ​ലോ​ട്ടു​വി​ള കു​രി​യോ​ട് രാ​ജേ​ന്ദ്ര വി​ലാ​സ​ത്തി​ൽ ര​ഞ്ജി​ത്താ​ണ് (28) ക​ഴു​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​യു​ധ​വു​മാ​യി എ​ത്തി​യ വി​ള​വൂ​ർ​ക്ക​ൽ ആ​ൽ​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ സോ​ഫി​ൻ, അ​രു​ൺ എ​ന്നി​വ​രാ​ണ് ര​ഞ്ജി​ത്തി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ​മൊ​ഴി ന​ൽ​കി. സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രു​ക്കേ​റ്റ അ​രു​ണി​നെ​യും കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സോ​ഫി​ൻ ഒ​ളി​വി​ലാ​ണ്. മു​ൻ​വൈ​രാ​ഗ്യ​മാ​ണു ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് മ​ല​യി​ൻ​കീ​ഴ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി.​സൈ​ജു പ​റ​ഞ്ഞു.