ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Thursday, September 16, 2021 11:57 PM IST
പാ​ലോ​ട്: ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ചി​പ്പ​ൻ​ചി​റ ഇ​രു​മ്പു​പാ​ലം സ്മി​താ വി​ഹാ​റി​ൽ ഓ​മ​ന അ​മ്മ (65) യാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മ​ണി​യോ​ടെ ചി​പ്പ​ൻ​ചി​റ പാ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ ഓ​മ​ന അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞു. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​ടി​ച്ചി​ട്ട​തി​നു ശേ​ഷം നി​ർ​ത്താ​തെ പോ​യ ജീ​പ്പ് ചി​പ്പ​ൻ​ചി​റ​യി​ൽ നി​ന്നും തി​രി​ഞ്ഞു പെ​രി​ങ്ങ​മ്മ​ല ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി പ​റ​യു​ന്നു. ഈ ​വാ​ഹ​ന​ത്തെ കു​റി​ച്ച് നി​ല​വി​ൽ യാ​തൊ​രു അ​റി​വും ഇ​ല്ല. പ​രേ​ത​നാ​യ ബാ​ല കൃ​ഷ്ണ​പി​ള്ള (റി​ട്ട. എ​ഫ്എ​സി​ടി) യാ​ണ് ഭ​ർ​ത്താ​വ്. ഷീ​ജ, സ്ഥി​തി, സ്മി​ത എ​ന്നി​വ​ർ മ​ക്ക​ളും മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, വി​ജ​യ​കു​മാ​ർ (ടി​ബി​ജി​ആ​ർ​ഐ), മ​ദ​ന​കു​മാ​ർ സ്രൗ​ദി) എ​ന്നി​വ​ർ മ​രു​മ​ക്ക​ളും ആ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ന​ട​ക്കും. പാ​ലോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.